പെൺകുട്ടിയെ യുവാവ് അടിച്ചുകൊന്നു

മുംബൈ:
മുംബൈ നഗര മധ്യത്തിൽ പെൺകുട്ടിയെ യുവാവ് സ്ഥാപർകൊണ്ട് അടിച്ചുകൊന്നു. രോഹിത് യാദവെന്ന ഇരുപതുകാരനാണ് സുഹൃത്തായ ആരതി യാദവിനെ കൊലപ്പെടു ത്തിയത്. ചൊവ്വാഴ്ച രാവിലെ 8.30 ന് വാസ ഈസ്റ്റ് ചിഞ്ച് പാടയിലാണ് സംഭവം.ജോലിക്ക് പോകുന്നതിനിടെ പെൺകുട്ടിയെ ഇയാൾ പിന്തുടരുന്നതും അടിച്ച് വീഴ്ത്തുന്നതുമെല്ലാം സിസിടിവിയിൽ തെളിഞ്ഞു . തലയിൽ നിരവധി തവണ അടിക്കുമ്പോഴും ആൾക്കൂട്ടം തടഞ്ഞില്ല. രോഹിത് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.