ടി20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ

ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിൽ അവസാന ഓവർ വരെ നീണ്ട ആവേശകരമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയം. 7 റൺസിനാണ് ഇന്ത്യയുടെ വിജയം. 177 റൺസ് വിജയ ലക്ഷ്യം ഉയർത്തിയ ഇന്ത്യയെ മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. 2007 ന് ശേഷമാണ് ഇന്ത്യ വീണ്ടും ലോകകപ്പ് നേടുന്നത്. തൻ്റെ പരിശീലന കരിയറിലെ അനവസാന ദിനത്തിൽ സന്തോഷത്തോടെയാണ് രാഹുൽ ദ്രാവിഡിൻ്റെ മടക്കം. വിജയ നായകനായ വിരാട് കോലി അന്താരാഷ്ട്ര ടി 20 ക്രിക്കറ്റിൽ നിന്നും വിരമിക്കലും പ്രഖ്യാപിച്ചു.
ഫൈനലിൽ ഇന്ത്യക്കായി നിർണ്ണായക റൺസ് നേടിയ വിരാട് കോലിയാണ് മാൻ ഓഫ് ദ മാച്ച്. പേസ് ബോളർ ജസ്പ്രീത് ബുംറയാണ് ടൂർണമെൻ്റിൻ്റെ താരം.
നിശ്ചിത ഓവർ പിന്നിട്ടപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 176 റൺസ് നേടി. 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് ദക്ഷിണാഫ്രിക്കയക്ക് നേടാനായത്. ഒരു മത്സരത്തിലും പരാജയം നേടാതെയാണ് ഇന്ത്യ ഇത്തവണ ലോകകപ്പിൽ മുത്തമിടുന്നത്.