പൊലീസിൽ ജോലിഭാരം കുറയ്ക്കും
തിരുവനന്തപുരം:
പൊലീസിന്റെ അംഗബലം വർധിപ്പിക്കാനും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ജോലിഭാരം കുറയ്ക്കാനും ആവശ്യമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ജോലി സമ്മർദം കൊണ്ടോ മറ്റ് കാരണം കൊണ്ടോ പൊലീസുകാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പി സി വിഷ്ണുനാഥിന്റെ ഉപക്ഷേപത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ മനോവീര്യം തകർക്കുന്ന ഇടപെടൽ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. എട്ടു വർഷംകൊണ്ട് 5670 പുതിയ തസ്തിക സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.