വിഴിഞ്ഞത്ത് നാളെ മുതൽ ചെറുകപ്പലുകൾ

തിരുവനന്തപുരം:
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്നിന്ന് കണ്ടെയ്നർ കൊണ്ടുപോകാൻ ചെറുകപ്പലുകൾ തിങ്കളാഴ്ചമുതൽ എത്തിത്തുടങ്ങും. കൊൽക്കത്ത, മുംബൈ തുറമുഖങ്ങളിലേക്കാണ് കണ്ടെയ്നർ കൊണ്ടുപോകുക. മദർഷിപ്പിലെ കണ്ടെയ്നറുകൾ തുറമുഖത്ത് നിന്ന് ചെറു കപ്പലുകളിൽ (ഫീഡർ വെസൽ) മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുന്നതാണ് ട്രാൻസ്ഷിപ്മെന്റ്. തുറമുഖത്തെത്തിയ ആദ്യ ചരക്കുകപ്പൽ സാൻ ഫെർനാണ്ടോ ഞായറാഴ്ച രാവിലെ ഒമ്പതിന് മടങ്ങും. ശനിയാഴ്ച രാത്രിയോടെ കപ്പലിൽ നിന്ന് കണ്ടെയ്നർ ഇറക്കൽ പൂർത്തിയായി. 1930 കണ്ടെയ്നർ ഇറക്കി. വിഴിഞ്ഞത്തേതൊഴികെ 607 എണ്ണം തിരിച്ചു കയറ്റി കണ്ടെയ്നറുകൾക്രമീകരിച്ചു .