ഇന്ത്യക്ക് പരമ്പര
ഹരാരെ:
സിംബാബ് വെക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക് നാലാം മത്സരത്തിൽ 10 വിക്കറ്റ് ജയത്തോടെ പരമ്പരയിൽ 3-1 ന് മുന്നിലെത്തുകയായിരുന്നു.ഇന്നാണ് അവസാന കളി. ഓപ്പണർമാരായ യശസ്വി ജയ്സ്വാളും, ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമാണ് തകർപ്പൻ ജയമൊരുക്കിയത്. സിംബാബ്വെ ഉയർത്തിയ 153 റൺ ലക്ഷ്യം15.2 ഓവറിൽ മറികടന്നു. 16-ാമത്തെ ഓവറിന്റെ രണ്ടാം പന്ത് ഫോർ പായിച്ചായിരുന്നു ജയ്സ്വാൾ വിജയ റൺ കുറിച്ചത്.രണ്ട് സിക്സറും 13 ഫോറുമായിരുന്നു ജയ്സ്വാളിന്റെ ഇന്നിങ്സിൽ.
ഗിൽ രണ്ട് സിക്സറും ആറ് ഫോറും പറത്തി.ഇന്ത്യക്കായി ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.