കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം വീണ്ടും അര്‍ജന്റീനയ്ക്ക്

 കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം വീണ്ടും  അര്‍ജന്റീനയ്ക്ക്

കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തി അര്‍ജന്റീന . ആവേശം നിറഞ്ഞ ഫൈനലില്‍ കൊളംബിയയെ വീഴ്ത്തിയാണ് മെസ്സിപ്പട തുടരെ രണ്ടാം വട്ടവും കിരീടം ഉയര്‍ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടിയില്ല. മത്സരം അധിക സമയത്തേക്ക് നീണ്ടപ്പോള്‍ പകരക്കാരനായി എത്തിയ ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഗോളാണ് കളിയുടെ ഗതി നിര്‍ണയിച്ചത്.

ലയണല്‍ മെസിക്കും അർജന്റീനയ്ക്കും ഇത് അഭിമാന നേട്ടങ്ങളുടെ തുടര്‍ച്ചയാണ്. ഇത് പതിനാറാം തവണയാണ് ലാറ്റിനമേരിക്കയുടെ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിൽ അർജന്റീന കിരീടം നേടുന്നത്.  മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങി, പൊട്ടിക്കരഞ്ഞ മെസിക്ക് മാര്‍ട്ടിനെസിന്‍റെ വകയുള്ള സമ്മാനമായി കിരീടം മാറി. 

അതേസമയം ടിക്കറ്റില്ലാതെ എത്തിയ കൊളംബിയന്‍ ആരാധകര്‍ വലിയ സുരക്ഷാ പ്രശ്‌നമായതോടെ മയാമിയിലെ ഹാര്‍ഡ്‌ റോക്ക് സ്റ്റേഡിയത്തില്‍ 82 മിനുറ്റ് വൈകിയാണ് അര്‍ജന്‍റീന-കൊളംബിയ ഫൈനല്‍ ആരംഭിച്ചത്. അർജന്റീനയുടെ ആക്രമണം കൊണ്ടാണ് മത്സരം തുടങ്ങിയെങ്കിലും പിന്നീട് മുന്നേറ്റത്തിൽ മുന്നിട്ട് നിന്നത് കൊളംബിയയായിരുന്നു. കൊളംബിയൻ നായകൻ ജെയിംസ് റോഡ്രിഗസിന്റെ പല നീക്കങ്ങളും അർജന്റീനക്ക് ഭീഷണിയുയർത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News