‘ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടു’; ജി സുധാകരൻ

പ്രതിപക്ഷത്തോടുള്ള ബഹുമാനം പ്രധാനമെന്ന് സിപിഐഎം നേതാവ് ജി സുധാകരൻ. പ്രതിപക്ഷത്തെ തെറിവിളിക്കുന്നതല്ല പാർട്ടി സ്നേഹം. ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടു. താൻ ഒരുവാക്കും ഉമ്മൻ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ല. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ചികിത്സാസഹായ പരിപാടിയിലായിരുന്നു പരാമര്‍ശം.
ഉമ്മൻ ചാണ്ടിക്കെതിരെ എന്തെല്ലാം എഴുതി.രാഷ്ട്രീയ പ്രവർത്തകന് മൗലികാവകാശം ഉണ്ടെന്നും ജി സുധാകരൻ പറഞ്ഞു.