ഒളിമ്പിക്സിന് ഇനി രണ്ടു ദിവസം
പാരീസ്:
ഒളിമ്പിക്സ് ചരിത്രത്തിൽ ഇതുവരെ കാണാത്ത ഉദ്ഘാടന ചടങ്ങാണ് ലോകം സാക്ഷിയാകുന്നത്. സെൻ നദിയിലൂടെ അത്ലറ്റുകൾ ബോട്ടിൽ ഒഴുകിയെത്തിയ ശേഷമാകും ഉദ്ഘാടനം. സ്റ്റേഡിയത്തിൽ നടക്കാറുള്ള അത്ലറ്റുകളുടെ മാർച്ച് പാസ്റ്റ് ഇക്കുറി ബോട്ടിലാണ്. ഏകദേശം 7000 അത്ലറ്റുകൾ 160 കൂറ്റൻ ബോട്ടുകളിലെത്തും. പാരീസിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന സെൻ നദിയിൽ ആറ് കിലോമീറ്ററാണ് അത്ലറ്റുകൾ സഞ്ചരിക്കുന്നത്.ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 11 ന് തുടങ്ങുന്ന ഉദ്ഘാടനച്ചടങ്ങുകൾ . മൂന്നു മണിക്കൂർ നീളും.നൂറോളം ലോക നേതാക്കൾ പങ്കെടുക്കും.