ഒളിമ്പിക്സ് മാമാങ്കത്തിന് തിരിതെളിഞ്ഞു

പാരീസ്:

             ലോകമെമ്പാടുമുള്ള അത്‌ലറ്റുകൾ സ്വപ്നങ്ങളുടെ പറുദീസയായ പാരീസിലെത്തി. ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങുകൾക്ക് മുമ്പേ ഫുട്ബോളും ഹാൻഡ്ബോളും റഗ്ബിയും അമ്പെയ്ത്തും തുടങ്ങി. ഇന്ന് ഉദ്ഘാടനച്ചടങ്ങുകൾ മാത്രം.ഇന്ത്യൻ സമയം 11 ന് തുടങ്ങുന്ന പരിപാടികൾ പുലരും വരെ നീളും. നാളെ മുതൽ ഒട്ടുമിക്ക കളിക്കളങ്ങളും ഉണരും.അത്‌ലറ്റിക്സിലെ ത്രസിപ്പിക്കുന്ന മത്സരങ്ങൾ ആഗസ്ത് ഒന്നിന് തുടങ്ങും.ഉദ്ഘാടനച്ചടങ്ങിന്റെ മുഖ്യ ആകർഷണം സെൻ നദിയിലൂടെയുള്ള അത്‌ലറ്റുകളുടെ മാർച്ച് പാസ്റ്റാണ്. ഏകദേശം 7000 അത്‌ലറ്റുകൾ 160 കൂറ്റൻ ബോട്ടുകളിൽ നദിയിലൂടെ സഞ്ചരിച്ച ശേഷമാണ് ഉദ്ഘാടനം. സ്റ്റേഡിയത്തിൽ നടക്കാറുള്ള അത്‌ലറ്റുകളുടെ മാർച്ച് പാസ്റ്റ് പാരീസ് നഗരത്തിലൂടെ ഒഴുകുന്ന സെൻ നദിയിൽ നടക്കുന്നുവെന്നതാണ് സവിശേഷത.ആറു കിലോമീറ്ററാണ് അത്‌ലറ്റുകളുടെ യാത്ര.ഒളിമ്പിക്സ് ദീപം കൊളുത്തുന്നത് ആരെന്ന് ഇപ്പോഴും വ്യക്തമല്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News