നടൻ മോഹൻലാൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ

 നടൻ മോഹൻലാൽ കൊച്ചിയിലെ അമൃത  ആശുപത്രിയിൽ

കൊച്ചി:

നടൻ മോഹൻലാൽ ആശുപത്രിയിൽ. പനിയും ശ്വാസതടസ്സവും നേരിട്ടതിനു പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് മോഹൻലാൽ.മോഹൻലാലിനെ ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്നാണ് സൂചന.

ആശുപത്രി അധികൃതരാണ് നടന്റെ അസുഖവിവരം പുറത്തുവിട്ടത്.  തിരക്കുള്ള സ്ഥലങ്ങളിലെ സന്ദർശനം ഒഴിവാക്കണമെന്നും, അഞ്ചുദിവസത്തെ പൂർണ്ണ വിശ്രമവുമാണ് ഡോക്ടർമാർ മോഹൻലാലിന് നിർദ്ദേശിച്ചിട്ടുള്ളത്.

അതേസമയം താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട വരുന്നതായും ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.എമ്പുരാന്റെ ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്നു മോഹൻലാൽ. ആദ്യ സംവിധാന ചിത്രമായ ബറോസിന്റെയും വർക്കുകൾ പുരോഗമിച്ചിരിക്കെ കൊച്ചിയിലത്തെപ്പോഴാണ് അദ്ദേഹത്തിന് അസ്വസ്ഥതകൾ വർദ്ധിച്ചത്. ശ്വാസ തടസ്സം കൂടാതെ മോഹൻലാലിന് മസിൽ പെയിനും ഉണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 64 വയസ്സാണ് മോഹൻലാലിന്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News