തൃശൂർ പൂരം:വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ പൂരം വെടിക്കെട്ടിൽ വീണ്ടും വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കാത്തതാണ് കഴിഞ്ഞ തവണ ലാത്തിച്ചാർജിലേക്ക് നയിച്ചതെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിച്ചാൽ പൂർണമനസ്സോടെ അനുമതി നൽകും. അത് കളക്ടർക്കും കമ്മീഷണർക്കുമറിയാമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഹൈക്കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. 100 മീറ്റർ നിശ്ചയിക്കുമ്പോൾ തന്നെ രണ്ടാമത്തെ വെടിക്കെട്ട് നടക്കുമ്പോൾ പലരും 500 മീറ്റർ അകലെയാണ് നിൽക്കുന്നത്. വെടിക്കെട്ട് കാണാനുള്ള ദൂരപരിധി നിശ്ചയിക്കുന്നതിൽ അശാസ്ത്രീയതയുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.