അതിസമ്പന്നരിൽ അംബാനിയെ മറികടന്ന് അദാനി
അതിസമ്പന്നരിൽ അംബാനിയെ മറികടന്ന് അദാനി
ന്യൂഡൽഹി:
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. 11.61 ലക്ഷം കോടിയാണ് അദാനിയുടെ ആസ്തി. 2020 ൽ അദാനി പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു. അംബാനിയുടെ ആസ്തി 10.14 ലക്ഷം കോടിയായി താണു. ബോളിവുഡ് താരം ഷാരുഖ് ഖാൻ (7300 കോടി)ആദ്യമായി പട്ടികയിൽ ഇടം നേടി. അദാനിയുടെ സമ്പാദ്യത്തിൽ ഒരു വർഷം കൊണ്ട് 95 ശതമാനം വർധന കൈവരിച്ചു.
matter