വിഴിഞ്ഞം തുറമുഖം ഒക്ടോബറിൽ കമ്മീഷൻ ചെയ്യും
തിരുവനന്തപുരം:
ഒക്ടോബർ അവസാനത്തോടെ വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യും.അതോടെ തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. എം എസ് സി ഡെയ്‌ല ചരക്കുകപ്പൽ ഞായറാഴ്ച വൈകിട്ട് കൊളംബോയിലേക്ക് തിരിച്ചു. ഇതിനു പിന്നാലെ എം എസ് സി യുടെ ഫീഡർ വെസലായ അഡു5 വിഴിഞ്ഞം തുറമുഖമണഞ്ഞു.ഡെയ്ലിയിൽ നിന്ന് ഇറക്കിയ കണ്ടെയ്നർ കൊണ്ടുപോകാനായി 294 മീറ്റർ വീതിയും 32 മീറ്റർ വീതിയുമുള്ള അഡു സിംഗപ്പൂരിൽ നിന്നാണ് എത്തിയത്. ഈ കപ്പൽ ചൊവ്വാഴ്ച കൊച്ചി തുറമുഖത്തേയ്ക്ക് പോകും. കപ്പൽ തിരിച്ചു പോയതിനു ശേഷം 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള എം എസ് സി യുടെ ഒറിയോൺ എത്തും. വിഴിഞ്ഞത്ത് വരുന്ന ഏറ്റവും വലിയ കപ്പലാണിത്. തുടർച്ചയായി നാലു കപ്പൽ എത്തുന്നതിന് വലിയ പ്രാധാന്യമുണ്ട്.