ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭം: ഗ്രെറ്റ അറസ്റ്റിൽ

 ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭം: ഗ്രെറ്റ അറസ്റ്റിൽ

കോപൻഹേഗൻ:

          ഡെൻമാർക്കിലെ കോപൻഗേഹനിൽ പലസ്തീൻ അനുകൂല പ്രകടനം നടത്തിയ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബർഗ്ഗ് അറസ്റ്റിൽ.ഗാസയിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതിക്കെതിരെ കോപൻഗേഹൻ സർവകലാശാല കവാടത്തിൽ പ്രതിഷേധിച്ച ആറ് വിദ്യാർഥികളാണ് അറസ്റ്റിലായത്. ‘സ്റ്റുഡൻറ്സ് എഗൈൻസ്റ്റ് ഒക്കുപ്പേഷൻ ‘ സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസ് സർവകലാശാലയിൽ കടന്ന് വിദ്യാർഥികളെ അറസ്റ്റു ചെയ്യുന്ന ചിത്രം ഗ്രെറ്റ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. വിവിധ രാജ്യങ്ങളിൽ ഗ്രെറ്റ വിദ്യാർഥികൾക്കൊപ്പം ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കാളിയായിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News