1500 ഓണച്ചന്ത തുറക്കും

തിരുവനന്തപുരം:
സംസ്ഥാനത്ത് കൺസ്യൂമർഫെഡ് സെപ്റ്റംബർ ഏഴു മുതൽ ഓണച്ചന്തകൾ തുടങ്ങും. ത്രിവേണി സൂപ്പർമാർക്കറ്റ്, ജില്ലാ മൊത്തവ്യാപാര സഹകരണ സ്റ്റോർ, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘം, എസ് സി, എസ് ടി സംഘം, ഫിഷർമെൻ സഹകരണ സംഘം എന്നിവ മുഖേനയാണ് ചന്തകൾ പ്രവർത്തിക്കുക. റേഷൻ കാർഡുമായെത്തി പതിമൂന്നിന സാധനങ്ങൾ പൊതുവിപണി വിലയെക്കാൾ 30 – 50 ശതമാനം വരെ വിലക്കുറവിൽ മറ്റു നിത്യോപയോഗ സാധനങ്ങളും ലഭിക്കും. സംസ്ഥാനതല ഉത്ഘാടനം സെപ്റ്റംബർ ആറിന് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും.