മാധബി പുരിക്കെതിരെ സെബി ജീവനക്കാർ

ന്യൂഡൽഹി:
സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) യിൽ മാധബി പുരി ബുച്ച് മേധാവിയായി വന്ന ശേഷം തൊഴിൽ അന്തരീക്ഷം വളരെ മോശമാണെന്ന് കാണിച്ച് ജീവനക്കാർ കോർപറേറ്റ്കാര്യമന്ത്രാലയത്തിന് പരാതി നൽകി. ജീവനക്കാർക്കെതിരെ സെബി ഉന്നതർ പരുഷവാക്കുകൾ ഉപയോഗിക്കുന്നു. ചെയ്തു തീർക്കാൻ കഴിയത്ത ജോലിഭാരം അടിച്ചേൽപ്പിക്കുന്നു. ഭയമാണ് സ്ഥാപനത്തിൽ നിറഞ്ഞു നിൽക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.ആഗസ്റ്റ് ആറിനാണ് ജീവനക്കാർ പരാതി നൽകിയത്.