സെൻട്രൽ ആംഡ് പൊലീസിൽ ഒഴിവുകൾ

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സുകളിൽ (സിഎപിഎഫ്), എസ്എസ്എഫ്, റൈഫിൾമാൻ (ജിഡി)എന്നിവയിൽ കോൺസ്റ്റബിൾ (ജിഡി) റിക്രൂട്ട്മെന്റിനായി സ്റ്റാഫ്സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒഴിവുകളുടെ എണ്ണം 39481. യോഗ്യത പത്താംക്ലാസ് ജയം. പ്രായപരിധി 18-23 വയസ്. നിയമാനുസൃത ഇളവുണ്ട്.അപേക്ഷാ ഫീസ് 100 രുപ . സ്ത്രീകൾക്കും അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 14.അപേക്ഷിക്കാനുള്ള ലിങ്ക്:www.ssc.gov.in/login.