തിരുവനന്തപുരം ജില്ലയിൽ 87 വാർഡുകൾ അധികം

തിരുവനന്തപുരം:
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചപ്പോൾ ജില്ലയിൽ 87 വാർഡുകൾ വർധിച്ചു. 73 പഞ്ചായത്തുകളിലെ 1299 വാർഡുകൾ 1386 ആകും. കാട്ടാക്കട, വിളവൂർക്കൽ, കല്ലിയൂർ പഞ്ചായത്തിൽ മൂന്നു വാർഡുകൾ വീതം കൂടും. മറ്റ് പഞ്ചായത്തുകളിൽ രണ്ട്, ഒന്നു വീതം വാർഡുകളാണ് കൂടുക. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകൾ 28 ആകും.