പാതയോരങ്ങൾ സുന്ദരമാകും

തിരുവനന്തപുരം:
മാലിന്യത്തിൽ നിന്ന് നഗരത്തെ സംരക്ഷിക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ പൂന്തോട്ടങ്ങൾ നിർമ്മിക്കും. കുടപ്പനക്കുന്ന്, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ ആരംഭിച്ച പൂന്തോട്ട നിർമ്മാണം മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ-സ്ഥിരം സമിതി അദ്ധ്യക്ഷ ഗായത്രി ബാബുയും പങ്കെടുത്തിരുന്നു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണമ്മൂല വിജയൻ, കൗൺസിലർ എം എസ് കസ്തൂരി, വിജയകുമാർ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു. നഗരത്തിലെ മാലിന്യമിടുന്ന സ്ഥലങ്ങൾ വൃത്തിയാക്കി പൂന്തോട്ടങ്ങളാക്കാനുള്ള പ്രവർത്തനമാണ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നത്.
,

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News