ഇസ്രായേൽ ആക്രമണത്തിൽ കുട്ടികളടക്കം 492 മരണം

 ഇസ്രായേൽ ആക്രമണത്തിൽ കുട്ടികളടക്കം 492 മരണം

തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ  ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌. ഒരു വർഷത്തോളമായി അതിർത്തി കടന്നുള്ള ഏറ്റുമുട്ടലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ  കണക്കാണിത്. മുന്നൂറോളം ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.

ഇസ്രായേൽ ആക്രമണത്തിൽ 35 കുട്ടികളും 58 സ്ത്രീകളും ഉൾപ്പെടെ 492 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ലെബനനിലെ ആക്രമണം അതിർത്തിയിൽ ഒരു വർഷത്തോളമായി നടന്ന അക്രമങ്ങളിൽ ഏറ്റവും ഭീകരമായിട്ടുള്ളതാണ്.  ഗാസയിൽ നടത്തിയിരുന്ന ഏകപക്ഷീയമായ ആക്രമണങ്ങൾക്ക് ശേഷമാണ് ഇസ്രായേൽ വടക്കൻ അതിർത്തി മേഖല ലക്ഷ്യമിട്ട് എത്തുന്നത്. ലെബനനിൽ തങ്ങളുടെ ആക്രമണം ശക്തമാക്കുകയാണെന്ന് ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ​ഗാലന്റ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News