ഡോക്ടറെ വെടിവച്ച് കൊന്നു
ന്യൂഡൽഹി:
രാജ്യ തലസ്ഥാനത്ത് കൗമാരക്കാരുടെ വെടിയേറ്റ് ഡോക്ടർക്ക് ദാരുണാന്ത്യം. യുനാനി ഡോക്ടർ ജാവേദ് അക്തറാണ് (55) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ 1.45 നാണ് സംഭവം. കാളിന്ദി കുഞ്ജിലെ നിമ ആശുപത്രിയിൽ കാൽവിരലിലെ മുറിവ് കെട്ടിവയ്ക്കാനെന്ന പേരിൽ എത്തിയ 16 ഉം,17ഉം വയസുള്ളവരാണ് വെടിവച്ചത്. മുറിവ് കെട്ടിവച്ച ശേഷം കുറിപ്പടി ആവശ്യപ്പെട്ട് ഡോക്ടറുടെ ക്യാബിനിൽ കയറിയാണ് വെടിയുതിർത്തത്.തൊഴിലിടത്ത് ഡോക്ടർ കൊല്ലപ്പെട്ടത് ക്രമസമാധാനത്തിന്റെ പരിപൂർണ തകർച്ചയാണെന്ന് ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.