എൻസിപി നേതാവ് ബാബ സിദ്ദിഖ് മുംബൈയിൽ വെടിയേറ്റ് മരിച്ചു

 എൻസിപി നേതാവ് ബാബ സിദ്ദിഖ് മുംബൈയിൽ വെടിയേറ്റ് മരിച്ചു

മുംബൈ:

മഹാരാഷ്ട്ര മുൻ മന്ത്രിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി-അജിത് പവാർ) നേതാവും മുൻ മന്ത്രിയുമായ  ബാബ സിദ്ദിഖ് മുംബൈയിൽ അക്രമികളുടെ വെടിയേറ്റ് മരിച്ചു.വയറ്റിലും നെഞ്ചിലും വെടിയുണ്ടകൾ പതിച്ച ഇദ്ദേഹത്തെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സിദ്ദിഖ് നിർമൽ നഗർ ഏരിയയിലെ തൻ്റെ ഓഫീസിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറിയപ്പോഴാണ് ആക്രമണം നടന്നത്. ബാബാ സിദ്ദിഖ് വാഹനത്തിനുള്ളിൽ ഇരിക്കുമ്പോൾ പെട്ടെന്ന് വെടിയുതിർത്ത അക്രമികൾക്ക് സംരക്ഷണം നൽകിക്കൊണ്ട് പടക്കവും പൊട്ടിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News