സൂര്യ സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തി: രമേശ് ചെന്നിത്തല

ഒക്ടോബർ 21 ന് ന്യൂഡൽഹി വിമാനത്താവളത്തിൽ വച്ചാണ് നടൻ സൂര്യയെ കോൺഗ്രസ് നേതാവും എം എൽ എയുമായ രമേശ് ചെന്നിത്തല കണ്ടുമുട്ടിയത്.
വിമാനത്താവളത്തിൽ വെച്ചെടുത്ത രണ്ട് ഫോട്ടോകൾ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ടു. ജയ് ഭീം ചിത്രത്തെ അഭിനന്ദിച്ച ചെന്നിത്തല നടൻ്റെ സാമൂഹിക പ്രതിപദ്ധതയും അഭിനന്ദിക്കുകയും സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിയെന്ന് വിളിക്കുകയും ചെയ്തു. ജയ്ഭീമിലെ പ്രകടനം മാത്രം മതി സൂര്യയുടെ സമർപ്പണത്തെ അടയാളപ്പെടുത്താനെന്നും ചെന്നിത്തല കുറിച്ചു.