മുഖ്യ മന്ത്രി പിണറായി വിജയൻ പക്വതയുള്ള പോരാളി :നടി ഷീല

തിരുവനന്തപുരം:
ഹേമ കമ്മിറ്റി റിപ്പോർട്ടിന് ഏറെ വിമർശനങ്ങൾ ഉണ്ടായിട്ടും മുഖ്യമന്ത്രി അതിനെ പക്വതയോടെ ഒരു പോരാളിയെ പോലെ അദ്ദേഹം എതിർത്തെന്നും ഷീല . സിനിമ റിസ്റ്ററേഷൻ അന്താരാഷ്ട്ര ശില്പശാല ഉദ്ഘാടന വേളയിൽ മുഖപ്രസംഗം നടത്തവെയാണ് ഷീല ഇത്തരത്തിലുള്ള പരാമർശം നടത്തിയത്.
ജസ്റ്റിസ് ഹേമ കമ്മിറ്റി സർക്കാർ നിയമിച്ചതിലൂടെ ചരിത്ര സംഭവമാണ് മലയാള സിനിമാ രംഗത്ത് ഉണ്ടായതെന്നും അതിന് മുൻ കൈ എടുത്ത മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയാണെന്നും ഷീല പ്രസംഗത്തിൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ഏറെ വിമർശനങ്ങൾ ഉണ്ടായിട്ടും മുഖ്യമന്ത്രി അതിനെ പക്വതയോടെ ഒരു പോരാളിയെ പോലെ അദ്ദേഹം എതിർത്തെന്നും ഷീല പറഞ്ഞു. കേരളം വൈരം പതിച്ച മുൾകിരീടമാണ് മുഖ്യമന്ത്രിക്ക് നൽകിയതെങ്കിലും അത് മുൾകിരീടമാണെന്ന് അദേഹത്തിന് അറിയാമെന്നും പ്രസംഗത്തിൽ കൂട്ടിചേർത്തിരുന്നു.