രാജ്യത്ത് 185 ശതകോടീശ്വരൻമാർ
കൊച്ചി:
രാജ്യത്തെ ശതകോടീശ്വരൻമാരുടെ ആകെ ആസ്തി 90, 950 കോടി ഡോളർ.ആസ്തി 42.1 ശതമാനം ഉയർന്നു. ഇന്ത്യ ശതകോടീശ്വരൻ മരുടെ ലോകത്തിലെ മൂന്നാമത്തെ വലിയ കേന്ദ്രമായെന്ന് സ്വിറ്റ്സർലന്റ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സാമ്പത്തിക സേവന കമ്പനി യുബിഎസിന്റെ പുതിയ ബില്യണയേഴ്സ് അംബീഷൻസ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടു പ്രകാരം ഇന്ത്യയിൽ 185 ശതകോടീശ്വരൻ മരുണ്ട്.ആദ്യ രണ്ടു സ്ഥാനങ്ങളിൽ 835 ശതകോടീശ്വരൻമാരുള്ള അമേരിക്കയും 427 പേരുള്ള ചൈനയുമാണ്.ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ എണ്ണം ഒരു വർഷത്തിനുള്ളിൽ 21 ശതമാനം വർധിച്ചു. 32 പേരാണ് ഈ നിരയിൽ പുതുതായി എത്തിയത്. ഒക്ടോബറിലെ ആഗോളവിശപ്പു സൂചികയിൽ ഇന്ത്യ ഗുരുതര പട്ടിണിയുമായി 127 രാജ്യങ്ങളുടെ പട്ടികയിൽ ന്തറ്റിയഞ്ചാമതായിരുന്നു.