സഞ്ജയ് മൽഹോത്ര റിസർവ് ബാങ്ക് ഗവർണർ

ന്യൂഡൽഹി:
കേന്ദ്ര റവന്യു സെക്രട്ടറി സഞ്ജയ് മൽഹോത്ര റിസർവ് ബാങ്കിന്റെ ഇരുപത്താറാമത് ഗവർണറാകും. ശക്തി കാന്ത ദാസ് ബുധനാഴ്ച വിരമിക്കുന്ന ഒഴിവിൽ മൂന്നു വർഷത്തേക്കാണ് നിയമനം. 1990 ബാച്ച് രാജസ്ഥാൻ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ മൽഹോത്ര ഊജ, ഐടി,ഖനി, ധനമന്ത്രാലയങ്ങളിൽ ചുമതലകൾ വഹിച്ചിട്ടുണ്ട്. കാൺപൂർ ഐഐടി യിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദവും അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാ ശാലയിൽ നിന്ന് പബ്ളിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടി. രാജ്യത്ത് വിലക്കയറ്റം രൂക്ഷമായി തുടരുകയും സാമ്പത്തിക വളർച്ചാനിരക്ക് ഇടിയുകയും ചെയ്ത സാഹചര്യത്തിൽ റിസർവ് ബാങ്കിന്റെ തലപ്പത്തെത്തുന്ന മൽഹോത്രയ് മുന്നിൽ വെല്ലുവിളികളേറെയാണ്.