തദ്ദേശസ്ഥാപനങ്ങളിൽ സംരംഭക സഭകളും
തിരുവനന്തപുരം:
വ്യവസായ വകുപ്പിന്റെ സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി സംരംഭക സഭകൾ സംഘടിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് 3.30 ന് കാട്ടാക്കട ആർകെഎൻ ഹാളിലാണ് ഉദ്ഘാടനമെന്ന് വ്യവസായമന്ത്രി പി രാജീവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സംരംഭങ്ങളുടെയും നിലവിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളുടെയും പ്രതിനിധികളുടെ യോഗമാണ് സംരംഭക സഭ. സഭയിലൂടെ ഓരോ തദ്ദേശസ്ഥാപനത്തിലും കൂട്ടായ്മയുണ്ടാക്കും. സഭയുടെ ഏകോപനം, മേൽനോട്ടം, നിരീക്ഷണം, നിർവഹണം എന്നിവയക്കായി ജില്ലാ തല ഉപദേശക സമിതിയും രപീകരിക്കും. ഈ പദ്ധതിയിലൂടെ ഡിസംബർ 10 വരെ സംസ്ഥാനത്ത് 3,35,780 സംരംഭം ആരംഭിച്ചു.