ഛത്തീസ്ഗഢിലെ ബസ്തറിൽ ആദ്യമായി ടിവി എത്തി
റായ്പൂർ:
ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായ ബസ്തറിലെ ഗ്രാമങ്ങളിൽ ആദ്യമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിളക്കുകളും ടെലിവിഷനും എത്തി. സുക്മ ജില്ലയിലെ പുവാർതിയിലാണ് രാജ്യം സ്വതന്ത്രമായി 78 വർഷത്തിനുശേഷം ടി വി എത്തിയത്. ഗ്രാമത്തിൽ നടന്ന പൊതുചടങ്ങിൽ ടി വി യിലൂടെ ദൂരദർശൻ പരിപാടി പ്രദർശിപ്പിച്ചു. വിദൂര മേഖലകളിലേക്ക് വികസനവും ക്ഷേമ പദ്ധതികളും എത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിളക്കുകളും ഫാനുകളും വിതരണം ചെയ്തു.മാവോയിസ്റ്റ് ഭീഷണി ശക്തമായ മേഖലയിൽ ഏറ്റുമുട്ടലുകളും കൂട്ടക്കൊലകളും നിരന്തരം സംഭവിക്കുന്നതിനാൽ ജനജീവിതം അരക്ഷിതാണ്.