കുടുംബശ്രീ ഭക്ഷ്യമേള 12 മുതൽ 16 വരെ ശംഖുംമുഖത്ത്
തിരുവനന്തപുരം:
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് എല്ലാ ജീല്ലകളിലും ഭക്ഷ്യ മേളകൾക്ക് തുടക്കമാകും.ഇതോടൊപ്പം ഉൽപ്പന്ന വിപണന മേളകളും കലാ പരിപാടികളുമുണ്ടാകും.ഓരോ ജില്ലയിലും രണ്ട് സ്ഥലങ്ങളിലാണ് മേള സംഘടിപ്പിക്കുക. ദേശീയ സരസ് മേള, അന്താരാഷ്ട്ര വ്യാപാരമേള തുടങ്ങിയ പ്രമുഖ പരിപാടികളും നടക്കും.കൂടുംബശ്രീ സംസ്ഥാന ജില്ല മിഷനുകളാണ് നേതൃത്വം നൽകുന്നത്. ശംഖുംമുഖം ബീച്ച്, വർക്കല ബീച്ച് എന്നീ സ്ഥലങ്ങളാണ് തിരുവനന്തപുരം ജില്ലയിലെ മേള നടക്കുന്ന സ്ഥലം.