കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തി
ന്യൂഡൽഹി:
അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് സ്ത്രീകളും കുട്ടികളുമടക്കം 104 ഇന്ത്യാക്കാരെ ട്രംപ് സർക്കാർ വിലങ്ങണിയിച്ച് അമേരിക്കൻ സൈനിക വിമാനത്തിൽ അമൃത്സ റിലെത്തിച്ച് ഇറക്കി വിട്ടു. മെക്സികോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ കുടിയേറ്റക്കാരുമായി വന്ന സൈനിക വിമാനത്തിന് അനുമതി നിഷേധിച്ചിരുന്നു.ഗുജറാത്ത്, ഹരിയാന സ്വദേശികളായ 33 പേർ വീതവും,പഞ്ചാബ് സ്വദേശികളായ 30 പേരും, യുപി, മഹാരാഷ്ട്രക്കാരായ മൂന്നുപേർ വീതവും ചണ്ഢീഗഡുകാരായ രണ്ടുപേരുമാണ് സൈനിക വിമാനത്തിലുണ്ടായിരുന്നതു്. 79 പുരുഷൻമാരും, 25 സ്ത്രീകളും,നാലു വയസുള്ള കുട്ടികളേയുമാണ് ആദ്യഘട്ടത്തിൽ നാടു കടത്തിയത്. 41 മണിക്കൂർ നീണ്ട ദുരിതയാത്രയായിരുന്നുവെന്ന് കൂടിയേറ്റക്കാർ പറഞ്ഞു. വൈദ്യ പരിശോധനയ്ക്കു ശേഷം അവരെ നാട്ടിലേക്കയയ്ക്കും.