അത്ലറ്റിക്സിൽ ഒരു സ്വർണ്ണവും ഏഴ് വെങ്കലവും
ഹൽദ്വാനി:
തയ്ക്വാണ്ടോയിൽ കേരളത്തിന് മെഡൽക്കരുത്ത്. ദേശീയ ഗെയിംസിന്റെ 12-ാം ദിനം ഒരു സ്വർണ്ണവും നാല് വെങ്കലവുമാണ് തയ്ക്വൊണ്ടോയിൽ. വനിതകളുടെ 67 കിലോ ക്യോറുഗി വിഭാഗത്തിൽ മാർഗരറ്റ് മരിയ റെജിക്കാണ് സ്വർണം.അത്ലറ്റിക്സിന്റെ ആദ്യദിനം മൂന്ന് വെങ്കലമാണ് കിട്ടിയത്. 71 മെഡലുമായി സർവീസസ് ഒന്നാമതും 34 മെഡൽ നേടിയ കേരളം പത്താം സ്ഥാനത്തുമാണ്.