159 നേപ്പാളി വിദ്യാർഥികൾ ഇന്ത്യ വിട്ടു
കാഠ്മണ്ഡു:
ഒഡിഷ യൂണിവേഴ്സിറ്റിയിൽ നേപ്പാളിൽ നിന്നുള്ള വിദ്യാർഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്ന് 159 വിദ്യാർഥികൾ നേപ്പാളിലേക്ക് തിരിച്ചു പോയി. കലിംഗ ഇൻസസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നാം വർഷ ബി ടെക് വിദ്യാർഥിനിയായ പ്രകൃതി ലംസൽ 16 ന് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചതിനെ തുടർന്ന് വിദ്യാർഥികൾ പ്രതിഷേധിച്ചു. നേപ്പാളിൽ നിന്നുള്ള മുഴുവൻ വിദ്യാർഥികളും ഹോസ്റ്റൽ വിട്ടു പോകണമെന്ന് അധികൃതർ ഉത്തരവിട്ടിരുന്നു. സംഭവം വിവാദമായതോടെ ഉത്തരവ് പിൻവലിച്ചിരുന്നു.