കോൺക്ലേവ് തുടങ്ങി
വത്തിക്കാൻ സിറ്റി:
ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനെ തെരഞ്ഞെടുക്കാനുള്ള കർദിനാൾമാരുടെ കോൺക്ലേവ് വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിൽ ബുധനാഴ്ച തുടങ്ങും. ബുധനാഴ്ച രാവിലെ പ്രത്യേക കുർബാനയോടെയാണ് നടപടിക്രമങ്ങൾക്ക് തുടക്കമാവുക. ആദ്യ ദിവസം ഉച്ചയ്ക്കു ശേഷം ഒരു പ്രാവശ്യം വോട്ടെടുപ്പ് എന്ന പതിവിന് ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് സൂചന. വത്തിക്കാൻ മാധ്യമവിഭാഗം ഡയറക്ടർ മാറ്റിയോ ബ്രൂണി പുറത്ത് വിട്ട പ്രസ്താവന പ്രകാരം കോൺക്ലേവിന്റെ രണ്ടാംദിനമായ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് ആരംഭിക്കുക. വിജയകരമെങ്കിൽ പ്രാദേശിക സമയം 10.30 ന് വെള്ളപ്പുക കാണും. പരാജയമെങ്കിൽ 12 ന് കറുത്ത പുക ഉയരും.