ചന്ദ്രാപൂരിൽ കടുവ 11 പേരെ കൊന്നു
മഹാരാഷ്ട്ര:
കിഴക്കൻ മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ ഒറ്റ ദിവസം കടുവ ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. തഡോബ അന്ധാരി കടുവ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ലയിലെ ചിച്ച്പള്ളി റേഞ്ചിലാണ് സംഭവം. ഈ മാസം ചന്ദ്രാപൂരിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. ചൊവ്വാഴ്ച രാവിലെ ഭർത്താവിനും മറ്റുള്ളവർക്കുമൊപ്പം മുള ശേഖരിക്കാൻ കാട്ടിൽ പോയ മുൽ താലൂക്കിലെ ചിറോളി ഗ്രാമത്തിലെ നന്ദ സഞ്ജയ് മകൽവാർ (45)ആണ് ആദ്യം കടുവയ്ക്കിരയായത്.ഉച്ചയ്ക്ക് പശുവിനെ മേയ്ക്കാൻ പോയ സുരേഷ് സോപാങ്കറും (52) കൊല്ലപ്പെട്ടു. ഈ കടുവ സംരക്ഷണകേന്ദ്രത്തിൽ 130 ലേറെ കടുവകളുണ്ടെന്നാണ് കണക്ക്.