പാർലമെന്റ് സമ്മേളനം ജൂലൈ 21 മുതൽ
ന്യൂഡൽഹി:
പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ സംഭവികാസങ്ങളും ചർച്ച ചെയ്യാൻ പാർമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സർക്കാർ തള്ളി.പ്രത്യേക സമ്മേളനമില്ലെന്നും ജൂലൈ 21 മുതൽ ആഗസ്റ്റ് 12 വരെ വർഷ കാല സമ്മേളനം ചേരുമെന്നും പാർലമെന്ററി കാര്യമന്ത്രി കിരൺ റിജ്ജൂ അറിയിച്ചു. പഹൽഗാം വിഷയത്തിൽ പാർലമെന്റിനെ അഭിമുഖീകരിക്കാൻ സർക്കാർ ഭയക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചു. ഭീകരതയ്ക്കെതിരായ നിലപാട് വിശദീകരിക്കാനുള്ള സർവകക്ഷി സംഘത്തിൽ പങ്കാളിയായി പ്രതിപക്ഷം ഉത്തരവാദിത്വം നിറവേറ്റിയെന്നും പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്ത് സർക്കാർ ഉത്തരവാദിത്വം നിറവേറ്റണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.