വിമർശിച്ച് ബസിസിഐ

ന്യൂഡൽഹി:
ബംഗളൂരുവിലെ ദുരന്തത്തിന് കാരണം ആസൂത്രണത്തിലെ പാളിച്ചയാണെന്ന് ബിസിസിഐ കുറ്റപ്പെടുത്തി.വളരെ ദൗർഭാഗ്യകരമായ സംഭവമാണിത്. ക്രിക്കറ്റ് താരങ്ങളോട് ആളുകൾക്ക് അത്രയും സ്നേഹമാണ്.ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആവശ്യമായ മുന്നൊരുക്കങ്ങളും സുരക്ഷാക്രമീകരണങ്ങളും നടത്തേണ്ടതാണ്. ഐപിഎല്ലിന്റെ മനോഹരമായ പതിപ്പാണ് ദുരന്തത്തിൽ അവസാനിച്ചത്. സംഘാടകർക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല – ബിസിസിഐ സെക്രട്ടറി ദേവജിത് സയ്കിയ പറഞ്ഞു. ഇത് ബിസിസിഐ സംഘടിപ്പിച്ച പരിപാടിയല്ല. സ്റ്റേഡിയത്തിനകത്തെ ആഘോഷം നിർത്തിവയ്ക്കാൻ ബംഗളൂരു ടീം മാനേജ്മെന്റിനോട് ആ വശ്യപ്പെടുകയായിരുന്നു – ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News