സേലത്ത് വാഹനാപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു; ഷൈൻ ടോംന് പരിക്ക്

 സേലത്ത് വാഹനാപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു; ഷൈൻ ടോംന് പരിക്ക്

വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍ വെച്ചാണ് അപകടമുണ്ടായത്. ലോറിയുമായി കൂട്ടിയിടിച്ച ആഘാതത്തിൽ കാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. കുടുംബസമേതം ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൈനിന് കൈയിന് പരിക്കേറ്റതായാണ് വിവരം. അമ്മയ്ക്ക് ഇടുപ്പിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും പാറക്കോട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ സ്വദേശിയായ ഡ്രൈവറും സഹോദരനുമാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ.

എറണാകുളത്ത് നിന്നും ബെംഗളുരുവിലേക്ക് രാത്രി പത്തുമണിയോടെയാണ് ഇവര്‍ യാത്ര തിരിച്ചത്. പുലര്‍ച്ചെ ആറുമണിയോടെയാണ് ധർമ്മപുരിക്കടുത്ത് വെച്ച് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഷൈനിന്‍റെ പിതാവ് സി.പി.ചാക്കോ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഷൈനിന്‍റെ വലതുകൈക്ക് പരുക്കേറ്റിട്ടുണ്ട്. അമ്മയ്ക്കും സഹോദരനും വാഹനമോടിച്ചിരുന്നയാൾക്കും നേരിയ പരുക്കേറ്റിട്ടുണ്ട്. ഇവരെ ധര്‍മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനിന്‍റെ കൈക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് പ്രാഥമിക വിവരം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News