ജൂണിലെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം:
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് മുന്‍കൂറായി പ്രഖ്യാപിച്ച ജൂണ്‍ മാസത്തെ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ (ജൂണ്‍21) ആരംഭിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാലിൻ്റെ ഓഫീസ് അറിച്ചു. ജൂണ്‍ 20 മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനായി 825.71 കോടി രൂപ വെള്ളിയാഴ്‌ചതന്നെ (ജൂണ്‍ 20) അനുവദിച്ചിരുന്നതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ തുക ബാങ്കുകള്‍ക്കും കൈമാറി. ബാങ്ക് അക്കൗണ്ടുവഴി പെന്‍ഷന്‍ ലഭിക്കുന്ന ബഹുഭൂരിപക്ഷം പേര്‍ക്കും ശനിയാഴ്‌ചതന്നെ പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കെല്ലാം വരും ദിവസങ്ങളില്‍തന്നെ പെന്‍ഷന്‍ ലഭിക്കും.