നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫി.ൻ്റെ വിജയം;പിണറായിസത്തിനെത്തിരേയുള്ള വെല്ലുവിളി – സമാജ് വാദി പാർട്ടി

 നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫി.ൻ്റെ വിജയം;പിണറായിസത്തിനെത്തിരേയുള്ള വെല്ലുവിളി – സമാജ് വാദി പാർട്ടി

നിലമ്പൂരിലെ ആര്യാടൻ ഷൗക്കത്തിൻ്റെ വിജയം യു.ഡി.എഫിൻ്റെ അടുത്ത ഭരണത്തിലേയ്ക്കുള്ള തുറന്ന വാതിൽ


കൊല്ലം :

നിലമ്പൂരിലെ ആര്യാടൻ ഷൗക്കത്തിൻ്റെ വിജയം യു.ഡി.എഫിൻ്റെ അടുത്ത ഭരണത്തിലേയ്ക്കുള്ള തുറന്ന വാതിലാണെന്നും, പിണറായിസത്തിനെതിരേയുള്ള വെല്ലുവിളിയാണന്നും സമാജ് വാദി പാർട്ടി (എസ്.പി) ജില്ലാ പ്രവർത്തകയോഗം ചൂണ്ടിക്കാട്ടി. അടുത്ത നീയമസഭാ തെരഞ്ഞടുപ്പിലും യു.ഡി.എഫിന് വൻ ഭൂരിപക്ഷം കിട്ടുമെന്നും യോഗം പറഞ്ഞു.സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് ശ്രീകാന്ത് എം വള്ളക്കോട്ട് ഉത്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ശ്യാംജി.റാം ജില്ലാ കമ്മിറ്റി തെരഞ്ഞടുപ്പ് അവലോകനം ചെയ്തു.ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായി ചെമ്പകശ്ശേരി ചന്ദ്രബാബു (പ്രസിഡൻ്റ്), രഘു ഡി. അഷ്ടപദി (ജനറൽ സെക്രട്ടറി), കല്ലട സുനിൽ, പ്രദീപ് കരുനാഗപ്പള്ളി (സെക്രട്ടറിമാർ) അനിൽകുമാർ കല്ലേലിഭാഗം, ഫിലിപ്പ് കെ.തോമസ് (വൈസ് പ്രസിഡൻ്റ് മാർ) ശശികല എസ്.ആശ്രാമം (ട്രഷറർ), ചന്ദനത്തോപ്പ് അനിൽ ,അജിതാലയം അനിൽ കുമാർ, ഷൈജു പത്തനാപുരം, റിഷാദ് കണ്ണനെല്ലൂർ, ശിവജി.നായർ ചവറ, കൊട്ടിയം അബ്ദുൽ റാവുത്തർ തുടങ്ങിയവരെ വിവിധ നിയോജക മണ്ഡലം കൺവീനർമാരായും തെരഞ്ഞടുത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News