ഹൃദയാഘാതം; വി എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍

 ഹൃദയാഘാതം; വി എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍

തിരുവനന്തപുരം:

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്ത് എസ് യു ടി ആശുപത്രിയില്‍ ഐസിയുവില്‍ തുടരുകയാണ്.നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്.

2006-2011 കാലത്ത് കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന വി എസ്, 1992-1996, 2001-2006, 2011-2016 വർഷങ്ങളിലും പ്രതിപക്ഷനേതാവ് ആയിരുന്നു. സിപിഎം സ്ഥാപക നേതാക്കളിൽ ഒരാളാണ്. ആലപ്പുഴ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-നാണ് വി എസിന്റെ ജനനം. 1980 മുതൽ 1991 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതൽ 2009 വരെ 23 വർഷം പാർട്ടിയുടെ ഏറ്റവും ഉന്നത സമിതിയായ പൊളിറ്റ് ബ്യൂറോയിൽ അംഗമായി. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. 2016-ലെ തിരഞ്ഞെടുപ്പിലടക്കം ഏഴു തവണ വിജയിക്കുകയും ചെയ്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News