പാകിസ്ഥാന് മുന്നറിയിപ്പുമായി  ഇന്ത്യൻ സൈനിക മേധാവി

 പാകിസ്ഥാന് മുന്നറിയിപ്പുമായി   ഇന്ത്യൻ സൈനിക മേധാവി

ശ്രീനഗർ:

 പാകിസ്ഥാൻ ഭീകരാക്രമണം തുടരുകയാണെങ്കിൽ ഓപ്പറേഷൻ സിന്ദൂർ 2.0 നടത്തുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ സൈന്യത്തിൻ്റെ ചീഫ് ലെഫ്റ്റനൻ്റ് ജനറൽ മനോജ് കുമാർ കത്യാർ. ഓപ്പറേഷൻ സിന്ദൂറിൽ നശിപ്പിക്കപ്പെട്ട വ്യോമതാവളങ്ങളുടേയും സൈനിക പോസ്റ്റുകളുടേയും എണ്ണത്തേക്കാൾ വലുതായിരിക്കും ഇന്ത്യയുടെ അടുത്ത ആക്രമണത്തിലെ നഷ്‌ടങ്ങളെന്നും അദ്ദേഹം പറഞ്ഞു.

“പാകിസ്ഥാൻ്റെ ചിന്താഗതിയിൽ മാറ്റം വന്നില്ലെങ്കിൽ നമ്മള്‍ ഒരിക്കൽ സ്വീകരിച്ച നടപടികൾ തന്നെ വീണ്ടും സ്വീകരിക്കും. ഓപ്പറേഷൻ സിന്ദൂറിൽ ഞങ്ങൾ അവരുടെ വ്യോമതാവളങ്ങളും പോസ്റ്റുകളും നശിപ്പിച്ചു. ഇത്തവണ നമ്മൾ എന്ത് നടപടി സ്വീകരിച്ചാലും അത് കഴിഞ്ഞ തവണത്തേക്കാൾ കടുത്തതായിരിക്കും. ഓപ്പറേഷൻ സിന്ദൂർ 2.0 കൂടുതൽ മാരകമായിരിക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായിട്ടാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടിച്ചത്. നിയന്ത്രണ രേഖയ്‌ക്ക് അപ്പുറത്തുള്ള പാകിസ്ഥാൻ്റെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നത് ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ സിന്ദൂർ നടത്തിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News