ജി സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി സിപിഐഎം നേതാക്കൾ

ആലപ്പുഴ:
മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി സിപിഐഎം. നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, സി എസ് സുജാത അടക്കം നേതാക്കളാണ് സുധാകരനെ സന്ദർശിക്കുന്നത്. സൈബർ ആക്രമണത്തിലെ പാർട്ടി നടപടി സുധാകരനെ നേരിട്ട് അറിയിക്കാനാണ് നീക്കം. സുധാകരൻ രോക്ഷം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നേതാക്കൾ സുധാകരനെ സന്ദർശിക്കുന്നത്. 19-ന് വി എസ് അച്യുതാനന്ദൻ സ്മാരക കേരള പുരസ്കാരം കുട്ടനാട്ടിൽ നടക്കുന്നുണ്ട്. ഈ പരിപാടിയിലേക്ക് ക്ഷണിക്കാനാണ് നേതാക്കളെത്തിയത് എന്നും വിവരമുണ്ട്.