സ്വർണ വിലകുറയുന്നു;സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായി

ഇന്ന് (ഒക്ടോബര്‍ 22) പവന് ഒറ്റയടിക്ക് 2,480 രൂപയാണ് കുറഞ്ഞത്. പവന് 93,28 രൂപയായി. ഇതോടെ ഇന്നലെ ഉച്ചയ്ക്കും ഇന്നുമായി പവന് കുറഞ്ഞത് 4,080 രൂപയാണ്. സമീപകാല ചരിത്രത്തിൽ ഇത്രയധികം വലിയ ഇടിവ് ആദ്യമായാണ്.
തിരുവനന്തപുരം:
സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്നും (ഒക്ടോബര്‍ 22) സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ലാഭമെടുപ്പ് തുടങ്ങിയതോടെയാണ് സ്വര്‍ണവിലയില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നത്. സമീപകാലത്തൊന്നും ഒറ്റയടിക്ക് ഇത്രയും അധികം വില കുറഞ്ഞിട്ടില്ല.
വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം നല്‍കിയാണ് ഇപ്പോള്‍ സ്വര്‍ണ വില താഴ്ന്നത്. സംസ്ഥാനത്ത് ഇന്നലെ(ഒക്ടോബര്‍ 21) രാവിലെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കുറഞ്ഞിരുന്ന സ്വര്‍ണവില വമ്പന്‍ കുതിച്ചുച്ചാട്ടമാണ് ഇന്നലെ രാവിലെ നടത്തിയതെങ്കില്‍ ഉച്ചയ്ക്ക് ശേഷം കുത്തനെ കുറയുന്നതാണ് കണ്ടത്.
ഗ്രാമിന് 190 രൂപ വര്‍ധിച്ച് 12,710 രൂപയിലെത്തി. പവന് 1,520 രൂപ കൂടി 97,360 രൂപയുമായിരുന്നു രാവിലെത്തെ നിരക്ക്. ഇതുവരെ രേഖപ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം നിക്ഷേപകരേയും ആഭരണ പ്രേമികളേയും ഞെട്ടിച്ചുകൊണ്ട് സ്വര്‍ണ വില കുത്തനെ കുറഞ്ഞു. ഉച്ചയ്ക്ക് പവന് 1600 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 95,760 രൂപയായി. ഗ്രാമിന് 200 രൂപ കുറഞ്ഞ് 11,970 രൂപയിലെത്തി.