രാഷ്ട്രപതി ദ്രൗപതി മുര്‍മു കറുപ്പണിഞ്ഞ് പതിനെട്ടാം പടി ചവിട്ടി അയ്യനെ കണ്ട് രാഷ്ട്രപതി

പത്തനംതിട്ട:
ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി. തിരുവനന്തപുരത്ത് നിന്ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ രാവിലെ 8.40 ന് പ്രത്യേക ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്, ജില്ലാ പൊലീസ് മേധാവി ആര് ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.