മോന്ത’ ചുഴലിക്കാറ്റ് ആന്ധ്ര തീരത്ത് കര തൊട്ടു
അമരാവതി:
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ‘മോന്ത’ ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപം കരതൊട്ടു. ചൊവ്വാഴ്ച രാത്രിയോടെ ആരംഭിച്ച കാറ്റ് നാലു മണിക്കൂറിനകം പൂര്‍ണായി കരകയറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്ക്-വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന കാറ്റ് കാക്കിനടയ്ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലുള്ള ആന്ധ്രാപ്രദേശ് തീരത്ത് അതിതീവ്ര ചുഴലിക്കാറ്റായി മാറും. ഈ സമയത്ത് കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 90-100 കിലോമീറ്ററും ചിലപ്പോള്‍ 110 കിലോമീറ്റര്‍ വരെയും ആയേക്കാം.
ആന്ധ്രാപ്രദേശിലെ കാക്കിനട, കൃഷ്ണ, എലൂരു, കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദാവരി, ഡോ. ബി.ആര്. അംബേദ്കര്‍ കോനസീമ, അല്ലൂരി സീതാരാമരാജു ജില്ലയിലെ ചിന്തൂര്, രാംപച്ചോടവരം ഡിവിഷനുകള്‍ എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റിന്റെ ആഘാതം രൂക്ഷമാകാന്‍ സാധ്യതയുണ്ട്.
