ഇന്ന് സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികം
 
			
    ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായ സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗുജറാത്തിലെ ഏകതാ പ്രതിമയിൽ നടന്ന ദേശീയ ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകി. രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഏകതാ ദിനം) ആയി ആചരിക്കുന്ന ഈ ദിനത്തിൽ അദ്ദേഹത്തെ ആദരിച്ചുകൊണ്ട് നിരവധി ചടങ്ങുകൾ നടന്നു. രാവിലെ 8 മണിക്ക് ഏകതാ പ്രതിമയിൽ എത്തിയ പ്രധാനമന്ത്രി മോദി പ്രാർത്ഥനകൾ അർപ്പിക്കുകയും സർദാർ പട്ടേലിന് പുഷ്പാർച്ചന നടത്തുകയും ചെയ്തു. ഇതിനെത്തുടർന്ന് ഇന്ത്യയുടെ ഐക്യം, അച്ചടക്കം, സാംസ്കാരിക വൈവിധ്യം എന്നിവ പ്രദർശിപ്പിച്ചുകൊണ്ട് ഏകതാ ദിവസ് സമാരോഹ് നടന്നു. പ്രധാനമന്ത്രി മോദി ഐക്യത്തിൻ്റെ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പരേഡിനും സാംസ്കാരിക പരിപാടികൾക്കും ശേഷം പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരച്ചു. ഏകതാ പരേഡിൻ്റെ ഉദ്ഘാടനവും പ്രധാനമന്ത്രിയുടെ ദേശീയ ഐക്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കലും പരിപാടിയിൽ ഉൾപ്പെടും. പൂർണ്ണമായും വനിതാ ഓഫീസർമാർ നയിക്കുന്ന ഗാർഡ് ഓഫ് ഓണർ, പതാക മാർച്ച്, അവാർഡ് നേടിയ സേനാ വിഭാഗങ്ങൾ എന്നിവ പരേഡിൻ്റെ ഭാഗമാകും. പോലീസ്, സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് (CAPF), നാഷണൽ കേഡറ്റ് കോർപ്സ് (NCC), ബാൻഡ് ടീമുകൾ എന്നിവയ്ക്ക് പുറമെ കുതിരകളും ഒട്ടകങ്ങളും നായകളും ഉൾപ്പെടുന്ന യൂണിറ്റുകളും പരേഡിൽ അണിനിരന്നു.
 
                             
						                     
                 
                                     
                                    