ബിഹാർ തിരഞ്ഞെടുപ്പ്; കൊലപാതക കേസിൽ ജെഡിയു സ്ഥാനാർഥി അറസ്റ്റിൽ
പട്‌ന:
ഗുണ്ടാത്തലവനായ രാഷ്‌ട്രീയ നേതാവും മൊകാമ മണ്ഡലത്തിലെ ജനതാദള്‍ യു സ്ഥാനാര്‍ത്ഥിയുമായ ആനന്ദ് സിങ് അറസ്റ്റില്‍. ഇയാളുടെ രണ്ട് സഹായികളെയും ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ദുലാര്‍ ചന്ദ് യാദവ് എന്ന ഗുണ്ടാ നേതാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ബെദനാ ഗ്രാമം മുഴുവന്‍ പൊലീസ് വലയത്തിലാക്കിയ ശേഷമായിരുന്നു അറസ്റ്റ്. പുലര്‍ച്ചെ ഒരു മണിയോടെ ആണ് മൂവരെയും പൊലീസ് അറസ്റ്റ് ചെയ്‌തത്. മൊകാമയിലെ നിലവിലെ എംഎല്‍എ ആനന്ദ് സിങിന്‍റെ ഭാര്യയാണ്. അവരും കേസില്‍ പ്രതിയാണ്. ഇതിന് പുറമെ ഇയാളുടെ രണ്ട് അനന്തരവന്‍മാര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ട്.
