പാച്ചല്ലൂർ കുമിളി നഗർ അസോസിയേഷനും കിംസ് ഹോസ്പിറ്റലും ചേർന്ന് മെഡിക്കൽ ക്യാമ്പ്
ക്യാമ്പിൽ പങ്കെടുത്ത കിംസ് ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകർ
പാച്ചല്ലൂർ:
പാച്ചല്ലൂർ കുമിളി നഗർ അസോസിയേഷനും കിംസ് ഹോസ്പിറ്റലും സംയുക്തമായി അസോസിയേഷനിലെ അംഗങ്ങൾക്കായി വിപുലമായ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ അറിവുകളും അടിസ്ഥാന പരിശോധനകളും സൗജന്യമായി ലഭ്യമാക്കിയ ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ സേവനം നൽകി.
ജനറൽ മെഡിസിൻ വിഭാഗത്തിൽ ഡോ. ശാസ്നി, ഗൈനക്കോളജി വിഭാഗത്തിൽ ഡോ. കാന്തി, പീഡിയാട്രിക്സ് വിഭാഗത്തിൽ ഡോ. അഞ്ജു സാറ തോമസ് , പിസിയോതെറാപ്പിയിൽ വൈസാഖ്, ഡയറ്റീഷൻ വിഭാഗത്തിൽ ശാലിനി എന്നിവർ നേതൃത്വം നൽകി.
ക്യാമ്പിലൂടെ ഇരുന്നൂറോളം പേർക്ക് സഹായം ലഭിച്ചു. ഡയബറ്റിസ് , ബ്ലഡ് പ്രഷർ എന്നിവ സൗജന്യമായി പരിശോധിക്കുന്നതും ആരോഗ്യ നിർദേശങ്ങൾ നൽകുന്നതും ക്യാമ്പിന്റെ പ്രത്യേകതയായി.
ആരോഗ്യജാഗ്രത വർധിപ്പിക്കുന്നതിനും സമൂഹത്തിലെ അംഗങ്ങൾക്ക് സൗജന്യ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഈ ക്യാമ്പ് വലിയ സഹായമായതായി അസോസിയേഷൻ അധികൃതർ അറിയിച്ചു. അസോസിയേഷൻ പ്രസിഡന്റ് പാച്ചല്ലൂർ പ്രസന്നൻ , രക്ഷാധികാരി പാച്ചല്ലൂർ അശോകൻ , സെക്രട്ടറി സുമേഷ് , ട്രഷറർ രതീഷ് ബി ആർ , വൈസ് പ്രസിഡന്റ് കുമിളി രാമചന്ദ്രൻ , ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് ശ്യാം ശിവദാസ്, മീഡിയ അഡ്വൈസർ സുനിൽ ദത്ത് സുകുമാരൻ , വൈസ് പ്രസിഡന്റ് സുരേഷ് പി നായർ , ,എക്സിക്യൂട്ടീവ് അംഗങ്ങങ്ങളായ മാമൂട് സുരേഷ് , നിയാസ്, മുരുകൻ കുമിളി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി .

ക്യാമ്പിൽ പങ്കെടുത്ത കിംസ് ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകരും കുമിളി നഗർ അസോസിയേഷൻ ഭാരവാഹികളും
