കഴക്കൂട്ടം മേനംകുളത്ത് വൻ തീപിടുത്തം: ഒഴിവായത് വൻ ദുരന്തം

 കഴക്കൂട്ടം മേനംകുളത്ത് വൻ തീപിടുത്തം: ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം:

കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള പ്രദേശത്ത് വൻ തീപിടുത്തം റിപ്പോർട്ട് ചെയ്തു. ഇന്ന് ഉച്ചയോടെയാണ് ജനവാസ മേഖലയ്ക്കും വ്യവസായ പ്ലാന്റുകൾക്കും സമീപമുള്ള ഈ പ്രദേശത്ത് തീ പടർന്നത്.

സംഭവത്തെത്തുടർന്ന് കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി അതിവേഗം നടപടികൾ സ്വീകരിച്ചു. നിലവിൽ പ്രദേശത്തെ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെങ്കിലും മേഖലയിൽ ഇപ്പോഴും കനത്ത പുക ഉയരുന്നത് ആശങ്ക പടർത്തുന്നുണ്ട്.

ഭാരത് ഗ്യാസിന്റെ റീഫിലിംഗ് പ്ലാന്റ് ഉൾപ്പെടെയുള്ള സുപ്രധാന വ്യവസായ യൂണിറ്റുകൾ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാൽ, തീപിടുത്തം ഉണ്ടായ ആദ്യഘട്ടത്തിൽ വലിയ രീതിയിലുള്ള ഭീതി നിലനിന്നിരുന്നു. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News