ഇ.കെ.സുഗതൻ്റെ മാതാവ് ആർ. വനജാക്ഷി അന്തരിച്ചു
തിരുവനന്തപുരം /പാച്ചല്ലൂർ :
പ്രമുഖ സാഹിത്യകാരനും ട്രാവൻകൂർ നോബിൾ ന്യൂസ് എഡിറ്ററുമായ ഇ.കെ. സുഗതന്റെ മാതാവ് ആർ. വനജാക്ഷി (91) അന്തരിച്ചു. വെള്ളിയാഴ്ച പകൽ 12 മണിയോടെയായിരുന്നു അന്ത്യം. പരേതനായ ഇടവിളാകത്ത് ഇ.കെ. പണിക്കരുടെ പത്നിയാണ്.
സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായ ഇ.കെ. സുഗതൻ (സെന്റ് ജോൺ ആംബുലൻസ് ഇന്ത്യ, ഡോ. പല്പു ഗ്ലോബൽ മിഷൻ എന്നിവയുടെ സംസ്ഥാന ജനറൽ സെക്രട്ടറി) ഉൾപ്പെടെ നാലു മക്കളാണ് പരേതയ്ക്കുള്ളത്.
കുടുംബാംഗങ്ങൾ
- മക്കൾ: ഇ.കെ. സുഗതൻ, ബാലചന്ദ്രൻ വെള്ളാർ, സുജാതൻ ലോട്ടസ്, വി. സുധാദേവി.
- മരുമക്കൾ: എം. ഗിരിജ, ആർ. ലൈലകുമാരി, എസ്. ബീന, വി. ജയചന്ദ്രൻ.
സംസ്കാര ചടങ്ങുകൾ
പരേതയുടെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാത്രി 8 മണിക്ക് പാച്ചല്ലൂർ കുടുംബവീടിനോട് ചേർന്നുള്ള തുണ്ടത്തിൽ (ലോട്ടസ്) വീട്ടുവളപ്പിൽ നടന്നു. സഞ്ചയനം ഫെബ്രുവരി 3 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9048771080.
